മൻസൂർ വധക്കേസ് പ്രതിയുടെ വീടിന് സമീപം നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

പാനൂർ മൻസൂർ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിർത്തിയിട്ട വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. വീടിന് പിന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവ പൂർണമായും കത്തിനശിച്ചു.
രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചൊക്ലി പൊലീസും, ഫയർ സർവീസും ചേർന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നിൽ ലീഗ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
Story highlights: mansoor murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here