രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷം; വനിതാ ഐപിഎൽ റദ്ദാക്കിയേക്കും

BCCI cancel Women’s Challenge

രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ വനിതാ ഐപിഎൽ റദ്ദാക്കിയേക്കുമെന്ന് സൂചന. ഇക്കൊല്ലം ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾക്ക് സമാന്തരമായാണ് വനിതാ ടി-20 ചലഞ്ച് നടത്താൻ തീരുമാനിച്ചിരുന്നത്. ഒരു മുതിർന്ന താരത്തെ ഉദ്ധരിച്ച് ക്രിക്കറ്റ്ഡോട്ട്കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഇത് സങ്കടകരമായ വാർത്തയാണ്. ടി-20 ചലഞ്ച് കളിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുൻപ് കുറച്ച് ഗെയിം സമയം ലഭിച്ചേനെ. എന്നാൽ, എല്ലാം തകർന്നു. അന്വേഷണങ്ങൾക്കൊന്നും മറുപടിയില്ല.”- മുതിർന്ന താരം പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

രാജ്യത്തെ കൊവിഡ് ബാധ അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് മരണ നിരക്കും ഇന്ന് റിപ്പോർട്ട് ചെയ്തു. 3,293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

രണ്ട് ലക്ഷത്തിലധികം പേർ ഇന്നലെ രോഗമുക്തി നേടി. 2,61,162 പേരാണ് ഇന്നലെ കൊവിഡ് മുക്തരായത്. രാജ്യത്ത് ഇതുവരെ 1,79,97,267 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,48,17,371 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് നിലവിൽ 29,78,709 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 2,01,187 മരണവും റിപ്പോർട്ട് ചെയ്തു.

Story highlights: BCCI likely to cancel Women’s T20 Challenge

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top