കാരുണ്യ പദ്ധതി ക്രമക്കേട്; ഉമ്മന്‍ ചാണ്ടിക്കും കെ എം മാണിക്കും ക്ലീന്‍ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി

കാരുണ്യ പദ്ധതി ക്രമക്കേട് ആരോപണത്തില്‍ ഉമ്മന്‍ ചാണ്ടിക്കും കെ എം മാണിക്കും ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് നടപടി. ആരോപണത്തില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കേസിലെ നടപടി ക്രമങ്ങള്‍ കോടതി അവസാനിപ്പിച്ചു.
ആരോപണങ്ങളില്‍ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടി 2017ല്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇരുനൂറോളം ഫയലുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. ആരോപണത്തില്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കേസിലെ നടപടി ക്രമങ്ങള്‍ കോടതി അവസാനിപ്പിച്ചു. അതേസമയം പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാര്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാസഹായമായി നല്‍കിയില്ല. അനര്‍ഹര്‍ക്കാണ് കൂടുതല്‍ സഹായം കിട്ടിയത് തുടങ്ങിയ പരാതികളിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ധനമന്ത്രി കെ എം മാണി എന്നിവര്‍ക്ക് പുറമെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാം, ലോട്ടറി മുന്‍ ഡയറക്ടര്‍ ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കുമെതിരെ ആയിരുന്നു അന്വേഷണം.
Story highlights: karunya scheme, oommen chandy, k m mani
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here