ഇഎംസിസി ഡയറക്ടർക്ക് നേരെയുള്ള ബോംബാക്രമണ കേസ്; അന്വേഷണം ദല്ലാളിലേക്ക്

middleman has links in attack against emcc directors

ഇഎംസിസി ഡയറക്ടർക്ക് നേരെയുള്ള ബോംബാക്രമണ കേസിൽ അന്വേഷണം വിവാദ ഇടനിലക്കാരനിലേക്ക് നീളുന്നു. ഷിജു വർഗീസും ‘ദല്ലാളും’ സുഹൃത്തുക്കളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കൊച്ചിയിലെ ഫ്ളാറ്റിലാണ് ഗൂഢാലോചന നടന്നത്. ഗൂഡാലോചനയിൽ ദല്ലാളും പങ്കെടുത്തിരുന്നോ എന്ന് അന്വേഷിക്കുകയാണ്. കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗം വിനുവിനെ ദല്ലാളിന് പരിചയപ്പെടുത്തിയത് സരിത എസ് നായരെന്നും പൊലീസിന് സൂചന കിട്ടി.

തെരഞ്ഞെടുപ്പ് ദിവസമാണ് ഇഎംസിസി ഡയറക്ടർ ഷിജു വർ​ഗീസിനെതിരെ ആക്രമണം നടക്കുന്നത്. കണ്ണനല്ലൂർ- കുരുവിപ്പള്ളി റോഡിൽ വച്ചാണ് ഷിജു വർഗീസിന്റെ ഇന്നോവ കാറിനെതിരെ ആക്രമണമുണ്ടായത്. മദ്യക്കുപ്പിയിൽ പെട്രോൾ നിറച്ച ശേഷം അദ്ദേഹത്തിന് വാഹനത്തിന് നേരെ എറിയുകയായിരുന്നുവെന്നാണ് ഷിജുവിന്റെ പരാതി.

Story highlights: attack against emcc director

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top