ബബിളിനു പുറത്തുകടക്കുന്നതിന് 10 മിനിട്ട് മുൻപ് വിമാനം റദ്ദാക്കി; പോൾ റീഫലിന്റെ യാത്ര മുടങ്ങി

bubble Paul Reiffel's Plan

ബയോ ബബിളിന് പുറത്തുകടക്കുന്നതിനു മുൻപ് മിനിട്ടുകൾക്ക് മുൻപ് വിമാനം റദ്ദാക്കിയതിനാൽ ഐപിഎൽ അമ്പയർ പോൾ റീഫലിൻ്റെ യാത്ര മുടങ്ങി. രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സ്വന്തം നാടായ ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുക പിന്നീട് ബുദ്ധിമുട്ടാവുമെന്ന് കണക്കാക്കിയാണ് റീഫൽ മടങ്ങാൻ തീരുമാനിച്ചത്. എന്നാൽ, വിമാനം റദ്ദാക്കിയതിനെ തുടർന്ന് അദ്ദേഹം ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

ബബിളിനു പുറത്തുകടക്കുന്നതിന് വെറും 10 മിനിട്ട് മുൻപാണ് വിമാനം റദ്ദാക്കിയെന്ന് റീഫൽ അറിഞ്ഞത്. ബബിളിനു പുറത്ത് കടന്നിരുന്നു എങ്കിൽ വീണ്ടും പ്രവേശിക്കുന്നതിനു മുൻപ് ഒരാഴ്ച ക്വാറൻ്റീനിൽ ഇരിക്കേണ്ടി വന്നേനെ. മെയ് 15 വരെയാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഓസ്ട്രേലിയ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

ദോഹ വഴിയാണ് താൻ പോകാൻ ശ്രമിച്ചതെന്ന് റീഫൽ പറഞ്ഞു. ടിക്കറ്റ് ക്യാൻസലായി. ഇനി വരുന്ന അവസരത്തിൽ നാട്ടിലേക്ക് പോകും. എന്താണ് സംഭവിക്കുക എന്ന് അറിയില്ലെന്നും റീഫൽ പറഞ്ഞു.

അമ്പയർ നിതിൻ മേനോൻ സ്വന്തം നാടായ ഇൻഡോറിലേക്ക് മടങ്ങിയിരുന്നു. അദ്ദേഹത്തിൻ്റെ അമ്മയ്ക്കും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു എന്നും അതിനാൽ അദ്ദേഹം സ്വദേശമായ ഇൻഡോറിലേക്ക് മടങ്ങിയെന്നുമാണ് റിപ്പോർട്ട്. ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ മത്സരം നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ല താൻ എന്ന് അദ്ദേഹം പറഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

Story highlights: 10 Minutes Away From Leaving the Bubble, Paul Reiffel’s Plan to Fly Out Was Thwarted

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top