Advertisement

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി തള്ളി; ഇബ്രാഹിം കുഞ്ഞിനു തിരിച്ചടി

April 29, 2021
Google News 2 minutes Read
Ebrahim Kunj's petition rejected

ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള വികെ ഇബ്രാഹിം കുഞ്ഞിൻ്റെ ഹർജി തള്ളി. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരത്തേക്ക് പോകാൻ അനുവദിക്കണമെന്നും എംഎൽഎ ക്വാർട്ടേഴ്‌സ് ഒഴിയണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജി സമർപ്പിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. ഇതോടെയാണ് ഇബ്രാഹിം കുഞ്ഞിൻ്റെ ഹർജി തള്ളിയത്.

എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം, പാസ്പോർട്ട് കോടതിയിൽ നൽകണം എന്നീ ഉപാധികളോടെയാണ് ഇബ്രാഹിം കുഞ്ഞിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ജാമ്യം.

കേസിൽ കഴിഞ്ഞ വർഷം നവംബർ 18നാണ് ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിൽ മൂന്നു തവണ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റു ചെയ്തിരുന്നു.

Story highlights: Ebrahim Kunj’s petition for waiver of bail conditions rejected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here