ആർ. ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം

കേരള കോൺഗ്രസ് ബി. ചെയർമാനും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നില അതീവഗുരുതരം. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഇന്നലെയാണ് ബാലകൃഷ്ണപിള്ളയെ അസുഖം രൂക്ഷമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസം ആണ് പ്രധാന പ്രശ്‌നം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലും വിശ്രമത്തിലുമാണ് ബാലകൃഷ്ണപിള്ള. മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ ആയ ബാലകൃഷ്ണപിള്ളയ്ക്ക് ഒരു മാസം മുൻപും ആരോഗ്യനില വഷളായിരുന്നു. എന്നാൽ പിന്നീട് വീട്ടിൽ തിരിച്ചെത്തി രാഷ്ട്രീയ ചർച്ചകളിൽ വരെ പങ്കെടുത്തിരുന്നു.
Story highlights: R Balakrishnapillai
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here