Advertisement

വൈഗ കൊലക്കേസ്; സനു മോഹനെ കസ്റ്റഡിയിൽ വിട്ടു

April 29, 2021
Google News 1 minute Read
Vaiga Sanu Mohan custody

വൈഗ കൊലക്കേസിൽ പ്രതി സനു മോഹനെ കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കൊക്കക്കോളയിൽ കലർത്തിയ നൽകിയ മദ്യമാണ് വൈഗയുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആൾമാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതി. ഗോവയിൽ ഉൾപ്പെടെ എത്തി ആത്മഹത്യാ ശ്രമം നടത്തിയെന്ന സനു മോഹന്റെ മൊഴിയും കള്ളമാണ്. ഗോവയിൽ എത്തിയ ശേഷം ചൂതാട്ട കേന്ദ്രങ്ങളിലും മാളുകളിലും തീയറ്ററുകളിലും പ്രതി കറങ്ങി നടക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സനു മോഹനെ മനോരോഗ വിദഗ്ധന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

വൈഗ കൊല്ലപ്പെട്ട് ഒരു മാസത്തിനടുത്ത് ഒളിവിൽ കഴിഞ്ഞ ശേഷമാണ് കർണാടകയിൽ നിന്ന് സനു മോഹൻ പിടിയിലായത്. മൂകാംബികയിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു ഇയാൾ അറസ്റ്റിലായത്. തുടർന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഉൾപ്പെടെ പ്രതിയെ എത്തിച്ച് തെളിവെടുത്തിരുന്നു.

Story highlights: Vaiga murder case; Sanu Mohan in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here