Advertisement

ഡബിൾ മാസ്കിംഗ് പ്രധാനം; ആവർത്തിച്ച് മുഖ്യമന്ത്രി

April 30, 2021
Google News 1 minute Read
Double masking important pinarayi

പൊതു ഇടങ്ങളിൽ ഡബിൾ മാസ്കിംഗ് പ്രധാനമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ ഇടങ്ങളിലെല്ലാം മാസ്ക് ധാരണം വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊതു സ്ഥലത്ത് ഡബിൾ മാസ്കിംഗ് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് വീണ്ടും പറയുന്നു. ഡബിൾ മാസ്കിംഗ് എന്നാൽ ഒരു സർജിക്കൽ മാസ്ക് ഉപയോഗിക്കുകയും അതിനു മുകളിൽ തുണി മാസ്ക് ധരിക്കുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇങ്ങനെ മാസ്ക് ധരിക്കുകയും കൈകൾ ഇടക്കിടെ കഴുകുകയും ചെയ്താൽ രോഗവ്യാപനം ഒരു വലിയ അളവു വരെ തടയാനാവും. മാസ്ക് ധാരണത്തിൻ്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാൻ വ്യക്തികളും സംഘടനകളും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. സിനിമാ, സാംസ്കാരിക പ്രവർത്തകരും, മത മേലധ്യക്ഷൻമാരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെയുള്ളവർ മാസ്ക് ധാരണത്തിനായി ബോധവൽക്കരണം നടത്താൻ മുന്നോട്ടുവരണം. അത്തരത്തിലുള്ള ഇടപെടൽ ബംഗ്ലാദേശിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളിൽ പരമാവധി 50 പേർ എന്നുള്ള നിബന്ധന സൗകര്യങ്ങൾക്കനുസരിച്ച് കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. 50 പേർ എന്നത് വലിയ സൗകര്യങ്ങളുള്ള ഇടങ്ങളിൽ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങൾ കുറവുള്ള ഇടങ്ങളിൽ അതിനനുസരിച്ച് ആളുകളുടെ എണ്ണം കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights: Double masking is important; pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here