കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കോര്‍പറേഷന്റെ മിന്നല്‍ പരിശോധന

കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണ് പരിശോധിക്കുന്നത്. ഡെപ്യൂട്ടി മേയറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പരിശോധന ആരംഭിച്ചിരുന്നു.
സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക.
ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കംനിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കിയേക്കും. രോഗവ്യാപനതോത് കുറയുന്നില്ലെങ്കില്‍ സാഹചര്യംനിരീക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചന.
Story highlights: palayam market, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here