ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവുകള്‍ക്കെതിരെ യു.കെ ഹൈക്കോടതിയെ സമീപിച്ച് നീരവ് മോദി

ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവുകള്‍ക്കെതിരെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദി യു.കെ. ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ഇന്ത്യയ്ക്ക് കൈമാറാനുള്ള ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയുടെയും യു.കെ ആഭ്യന്തര സെക്രട്ടറിയുടെയും ഉത്തരവുകളെ നീരവ് മോദി അപ്പീലില്‍ ചോദ്യം ചെയ്തു.

ഇന്ത്യയില്‍ നീതിയുക്തമായ വിചാരണയുണ്ടാകില്ലെന്നും, ദുര്‍ബലമായ തെളിവുകളാണ് അന്വേഷണസംഘം നിരത്തിയതെന്നും നീരവ് മോദി ആരോപിച്ചു. തന്നെ രാഷ്ട്രീയക്കാര്‍ ലക്ഷ്യം വയ്ക്കുകയാണ്. ഇന്ത്യന്‍ ജയിലുകളിലെ സ്ഥിതി ദയനീയമാണെന്നും നീരവ് മോദി അപ്പീലില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലിലാണ് നീരവ് മോദിയെ പാര്‍പ്പിച്ചിരിക്കുന്നത്.

Story highlights: neerav modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top