ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (01/05/2021)

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ബത്ര ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ എട്ട് മരണം

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്നു. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യത കുറവ് മൂലം എട്ട് പേര്‍ മരിച്ചു. ഒരു ഡോക്ടര്‍ ഉള്‍പ്പെടെയാണ് മരണം.

ഹൈക്കോടതിക്കെതിരായ പരാമര്‍ശം; കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

ഷുഹൈബ് വധക്കേസില്‍ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ എം.പിക്കെതിരെ നടപടിക്ക് അനുമതി. കെ. സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അഡ്വക്കേറ്റ് ജനറലാണ് അനുമതി നല്‍കിയത്.

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; 18 വയസ് മുതലുള്ളവര്‍ക്ക് വാക്സിനേഷന്‍ ഇന്നില്ലെന്ന് സൂചന

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം അതിരൂക്ഷം. 18-45 വരെ വയസ് പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഇന്നില്ല. ഇവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാന്‍ മൂന്ന് മാസമെടുക്കുമെന്നും സൂചന. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനെ നിര്‍ദേശമുള്ളുവെന്നും അധികൃതര്‍.

നാല് ലക്ഷം കടന്ന് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 4,01,993 പേര്‍ക്ക്

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Story highlights: k surendran, assembly elections 2021todays headline

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top