ലീഡ് നില 12000 കടന്ന് മട്ടന്നൂരില്‍ കെ കെ ശൈലജ

Assembly Election 2021; K. K. Shailaja leading in Mattannur

ലീഡ് നില മെച്ചപ്പെടുത്തി മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ. വോട്ടെണ്ണലിന്റെ രണ്ട് ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ 12,871 വോട്ടുകള്‍ക്ക് കെ കെ ശൈലജ മുന്നിലാണ്. രാവിലെ എട്ട് മണിയോടെയാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ക്കേ മട്ടന്നൂരില്‍ കെ കെ ശൈലജ മുന്നില്‍ത്തന്നെയാണ്.

അതേസമയം കണ്ണൂര്‍ ജില്ലയില്‍ എല്‍ഡിഎഫിന്റെ ശക്തമായ മുന്നേറ്റമാണ് വോട്ടെണ്ണല്‍ പുരോഗമിച്ച് മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ വ്യക്തമാകുന്നത്. സജീവ് ജോസഫ് മത്സരിച്ച ഇരിക്കൂര്‍ മണ്ഡലത്തില്‍ മാത്രമാണ് നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫിന് മുന്നേറ്റമുള്ളത്.

പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, പേരാവൂര്‍ എന്നീ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്.

Story highlights: Assembly Election 2021; K. K. Shailaja leading in Mattannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top