ഉദുമയില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു

Assembly Election 2021 LDF leading in Uduma

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ പെരിയയെ പിന്നിലാക്കിക്കൊണ്ടാണ് സി എച്ച് കുഞ്ഞമ്പു ലീഡ് ചെയ്യുന്നത്. ആയിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ്.

കാസര്‍ഗോഡ് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് ഇടങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരനും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ എം രാജഗോപാലനും മുന്നേറുന്നു.

മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫും കാസര്‍ഗോഡ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്നും ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം കേരളത്തില്‍ എല്‍ഡിഎഫ് വിജയമുറപ്പിച്ചിരിക്കുകയാണ്. 92 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. 46 ഇടങ്ങളില്‍ യുഡിഎഫും രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.

Story highlights: Assembly Election 2021 LDF leading in Uduma

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top