കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു

Assembly Elections 2021 Kadannappalli Ramachandran won

കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സതീശന്‍ പാച്ചേനിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി അര്‍ച്ചന വന്ദിചലിനേയും പരാജയപ്പെടുത്തിയാണ് രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ വിജയം.

കേരളത്തില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ വിജയമുറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. 98 നിയോജക മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 42 മണ്ഡലങ്ങളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ ഒരു മണ്ഡലത്തില്‍പ്പോലും എന്‍ഡിഎ ലീഡ് ചെയ്യുന്നില്ല.

കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, ധര്‍മ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറ്റമുള്ളത്.

Story highlights: Assembly Elections 2021 Kadannappalli Ramachandran won

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top