അരൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടം: വിജയ പ്രതീക്ഷയിൽ എൽഡിഎഫ്

ആലപ്പുഴയിലെ അരൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ദലീമ ജോജോ മുന്നിട്ടു നിൽക്കുന്നു .യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. നിലവിൽ 1500 സീറ്റുകൾക്കാണ് ദലീമ ജോജോ മുന്നിട്ട് നിൽക്കുന്നത്.

2019 ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ആയ അരൂർ യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ കരസ്ഥമാക്കിയിരുന്നു .എന്നാൽ 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ എ.എം ആരിഫ് 38000 ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു.

ഇത്തവണത്തെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പ്രകാരം എൽഡിഎഫിനാണ് വിജയ സാധ്യത.

Story highlights- daleema jojo leading in aroor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top