അരുവിക്കരയിലും ഇത്തവണ ഏറ്റില്ല, സിറ്റിംഗ് സീറ്റിന് നാഥൻ ഇനി ജി.സ്റ്റീഫൻ

കാൽ നൂറ്റാണ്ടിലേറെയായി കോൺഗ്രസ് ജയിക്കുന്ന അരുവിക്കരയിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടന്നത്. പ്രതിപക്ഷത്തിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലെ മണ്ഡലമായിരുന്നു അരുവിക്കര എന്നാൽ പ്രതീക്ഷിച്ചപോലെ ഒന്നും ഏറ്റില്ല എന്ന് മാത്രമല്ല എൽഡിഎഫിന്റെ ജി.സ്റ്റീഫൻ 3525 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.

1991 മുതൽ ജി.കാർത്തികേയൻ തുടർച്ചയായി ജയിച്ച മണ്ഡലമാണ് അരുവിക്കര. സാമുദായിക സമവാക്യം അടക്കം നോക്കി ജി.സ്റ്റീഫനെ സിപിഎം സ്ഥാനാർത്ഥിയാക്കിയതോടെയാണ് അരുവിക്കരയിലെ അങ്കം മുറുകുന്നത്. ആര്യനാട് പേര് മാറി അരുവിക്കരയായപ്പോഴും ജികെയെ നാട്ടുകാർ കൈവിട്ടില്ല.

2015ൽ കാർത്തികേയന്റെ മരണത്തോടെ പിൻഗാമിയായെത്തിയ മകൻ ശബരിക്കൊപ്പമായിരുന്നു അരുവിക്കര. ഉപതെരഞ്ഞെടുപ്പിൽ 10125 വോട്ടിൽ ജയിച്ച ശബരി 2016ൽ ഭൂരിപക്ഷം 21134 ആക്കി ഉയർത്തി. തിരുവനന്തപുരത്ത് കോൺഗ്രസ് ഉറപ്പിച്ച മണ്ഡലത്തിൽ എതിരാളിയായി അരുവിക്കര ഏരിയാ സെക്രട്ടറി ജി.സ്റ്റീഫനെ സിപിഎം ഇറക്കിയതോടെയാണ് മത്സരം ശക്തമായത്.

കൂടാതെ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫനെ അഭിനന്ദിക്കാനും മറന്നില്ല.. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

“Accepting the people’s verdict. Heartfelt thanks to the voters of Aruvikkara who stood together. Mr.G Congratulations to Stephen”. -‘ജനങ്ങളുടെ വിധി മാനിക്കുന്നു. ഒരുമിച്ച് നിന്ന അരുവിക്കരയിലെ വോട്ടർമാർക്ക് ഹൃദയംഗമമായ നന്ദി. ജി. സ്റ്റീഫന് അഭിനന്ദനങ്ങൾ”.

Story highlights- G. Stephen won from aruvikkara constituency

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top