തൃപ്പൂണിത്തുറയിൽ കെ ബാബുവിന് നേരിയ ഭൂരിപക്ഷത്തിൽ ജയം

നിയമസഭാ തെരഞ്ഞെടുപ്പിൽ വാശിയേറിയ മത്സരം കൊണ്ട് ശ്രദ്ധേയമാണ് തൃപ്പൂണിത്തുറ മണ്ഡലം. വാശിയേറിയ പോരാട്ടം തന്നെയാണ് ഇക്കുറിയും തൃപ്പൂണിത്തുറയിൽ നടന്നത്. കാൽ നൂറ്റാണ്ടിനിടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ കോൺഗ്രസിന് വേണ്ടി കെ ബാബു തന്നെ രംഗത്തിറങ്ങിയതോടെയാണ് ഇടത് സ്ഥാനാര്‍ത്ഥി എം സ്വരാജിന് മത്സരം കടുത്തത്.

അപ്രതീക്ഷിത വിജയമായിരുന്നു കഴിഞ്ഞ തവണ സ്വരാജിനെങ്കിൽ ഇക്കുറി നേരിയ ഭൂരിപക്ഷത്തോടെയാണ് കെ ബാബു വിജയച്ചത്. 204 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ ബാബുവിന് ലഭിച്ചത്.

Story highlights- k babu won in Thrippunithura

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top