തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി; വടകരയില്‍ കെ കെ രമ മുന്നില്‍

KK Rema

ജനവിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമയാണ് മുന്നില്‍. നൂറിലധികം വോട്ടുകള്‍ക്ക് മുന്നിലാണ് കെ കെ രമ.

അതേസമയം തപാല്‍ വോട്ടുകളില്‍ നിന്നുള്ള ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 43 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫും 28 മണ്ഡലങ്ങളില്‍ യുഡിഎഫും ഒരു മണ്ഡലത്തില്‍ എന്‍ഡിഎയും മുന്നേറുന്നു.

140 മണ്ഡലങ്ങളിലേക്കായി ഏപ്രില്‍ ആറിനായിരുന്നു വോട്ടെടുപ്പ്. പോസ്റ്റല്‍ വോട്ട് ഒഴികെ 74.06 ആയിരുന്നു ഇത്തവണത്തെ പോളിങ് ശതമാനം.

Story highlights: KK Rema in Vadakara leading

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top