നേമത്ത് കുമ്മനം രാജശേഖരന്‍ മുന്നില്‍ തന്നെ; കെ മുരളീധരന്‍ മൂന്നാമത്

വോട്ടെണ്ണല്‍ തുടങ്ങി നാല് മണിക്കൂറോളം പിന്നിടുമ്പോള്‍ നേമത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ തന്നെ മുന്നില്‍. 420 വോട്ടുകള്‍ക്കാണ് കുമ്മനം മുന്നിട്ടു നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധാകേന്ദ്രമായ നേമത്ത് വടകരയില്‍ നിന്ന് കെട്ടിയിറക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. എന്‍ഡിഎയും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്.
2016 ല്‍ ഒ. രാജഗോപാല്‍ മത്സരിച്ച് വിജയിച്ച നേമം ഇത്തവണയും എന്‍ഡിഎയ്‌ക്കൊപ്പമാണെന്നാണ് ആദ്യഘട്ട ഫലസൂചകള്‍ നല്‍കുന്ന സൂചന. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ കുമ്മനം രാജശേഖരനാണ് മണ്ഡലത്തില്‍ ലീഡ് തുടരുന്നത്. ഏറെ പ്രതീക്ഷയോടെ എത്തിയ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലീഡ് നില മാറിയുമ്പോള്‍ പ്രതീക്ഷ കൈവിടുന്നില്ല എല്‍ഡിഎഫിന്റെ വി. ശിവന്‍കുട്ടി.
2016 ല്‍ 8,671 വോട്ടിന്റെ ഭൂരരിപക്ഷത്തിലാണ് ഒ രാജഗോപാല്‍ നേമത്ത് നിന്ന് വിജയിച്ചത്. സംസ്ഥാനത്ത് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്നത് 2016 ല്‍ ആയിരുന്നു. കേരളത്തില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷയുണ്ടെങ്കില്‍ ആ ഒറ്റ മണ്ഡലം നേമമാണ്. നേമം ഇത്തവണയും എന്‍ഡിഎയ്‌ക്കൊപ്പമോ എന്നറിയാന്‍ കുറച്ചുകൂടി കാത്തിരിക്കണം.
Story highlights: assembly elections 2021, kummanam rajasekharan, nemam, k muraleedharan, v shivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here