നിലമ്പൂരില്‍ പി വി അന്‍വറിന് ലീഡ്

complaint against pv anwar mla

മലപ്പുറത്ത് ലീഡ് നിലയില്‍ മാറ്റം. നിലമ്പൂരില്‍ പി വി അന്‍വറിനാണ് ലീഡ്. നേരത്തെ അന്തരിച്ച സ്ഥാനാര്‍ത്ഥി വി വി പ്രകാശ് ആണ് മുന്നില്‍ നിന്നിരുന്നത്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്.

തവനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലാണ് മുന്നില്‍. 363 വോട്ടിനാണ് ഇദ്ദേഹം ലീഡ് ചെയ്യുന്നത്. പൊന്നാനിയില്‍ പി നന്ദകുമാര്‍ ആണ് മുന്നില്‍. കോട്ടയ്ക്കലില്‍ എല്‍ഡിഎഫിന്റെ എന്‍ എ മുഹമ്മദ് കുട്ടി, തിരൂരില്‍ യുഡിഎഫിന്റെ കുറുക്കോളി മൊയ്തീന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു. തിരൂരങ്ങാടിയില്‍ എല്‍ഡിഎഫിന്റെ നിയാസ് പുളിക്കലകത്താണ് കെപിഎ മജീദിനെ പിന്തള്ളി മുന്നില്‍ നില്‍ക്കുന്നത്. താനൂരില്‍ യുഡിഎഫിന്‍റെ പി കെ ഫിറോസും മുന്നിലുണ്ട്.

മലപ്പുറത്തും കൊണ്ടോട്ടിയിലും ഏറനാടും വണ്ടൂരും മുന്നില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. അതേസമയം മഞ്ചേരിയും പെരിന്തല്‍ മണ്ണയിലും മങ്കടയിലും വള്ളിക്കുന്നിലും ലീഡ് ചെയ്യുന്നത് എല്‍ഡിഎഫ് പോരാളികളാണ്. വേങ്ങരയില്‍ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കാണ് ഇപ്പോഴും ലീഡ്.

വയനാട് മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി മുന്നില്‍ നില്‍ക്കുന്നു. 120 വോട്ടിനാണ് ജയലക്ഷ്മി മുന്നില്‍ നില്‍ക്കുന്നത്. ബത്തേരിയില്‍ യുഡിഎഫിന്റെ ഐ സി ബാലകൃഷ്ണനാണ് ലീഡ് ചെയ്യുന്നത്. അതേസമയം കല്‍പ്പറ്റയില്‍ ടി സിദ്ധിഖിനെ മറികടന്ന് എല്‍ഡിഎഫിന്റെ എം വി ശ്രേയാംസ് കുമാര്‍ ആണ് മുന്നില്‍ നില്‍ക്കുന്നത്.

Story Highlights: west bengal, mamta banerji, bengal government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top