പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിനു ജയം

പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിനു ജയം. 16817 വോട്ടുകൾക്കാണ് അദ്ദേഹത്തിൻ്റെ ജയം. 58,688 വോട്ടുകളാണ് അദ്ദേഹത്തിനു ജയിച്ചത്. രണ്ടാമതെത്തിയ പിസി ജോർജിന് 41851 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ 40 വർഷമായി പിസി ജോർജാണ് പൂഞ്ഞാർ എംഎൽഎ.
തോൽവി ഉറപ്പിച്ചതിനു പിന്നാലെ പിസി ജോർജ്ജിന് ആദരാഞ്ജലി അർപ്പിച്ച് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു. ഈരാറ്റുപേട്ടയിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. ആരാണ് ഇത് സ്ഥാപിച്ചതെന്ന് അറിയില്ല. തോൽവി ഉറപ്പിച്ചതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മൂന്ന് മുന്നണിക്കുമെതിരെ മത്സരിച്ച തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാർ ജനതയോട് നന്ദിയുണ്ടെന്ന് പിസി പറഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ കണ്ടത് പിണറായിസം തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: sebastian kulathungal won in poonjar
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!