മാറ്റത്തിനൊപ്പം നേമവും? ഇത്തവണ ഇടത് ചായുമോ?

കേരളമൊട്ടാകെ ചുവപ്പണിയുന്ന കാഴ്ചയാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ടത്. ഈ മാറ്റത്തിന്റെ കാറ്റ് നേമത്തും പ്രതിഫലിക്കുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് എൽഡിഎഫിന്റെ വി. ശിവൻകുട്ടി നിലവിൽ മുന്നിലാണ് . ഒടുവിലത്തെ കണക്കുകൾ പ്രകാരം 2500 വോട്ടുകൾക്കാണ് ശിവൻകുട്ടി മുന്നിൽ.

വോട്ട് എണ്ണിത്തുടങ്ങിയതിന് ശേഷം ആദ്യമായാണ് ശിവൻകുട്ടി നേമത്ത് ലീഡ് നേടുന്നത്. എട്ട് റൗണ്ട് വരെയും കുമ്മനം രാജശേഖരനായിരുന്നു മുന്നിൽ. എന്നാൽ ഇപ്പോൾ ഒമ്പതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 2500 വോട്ടുകൾക്കാണ് ശിവൻകുട്ടി മുന്നിലായി. നേമത്ത് രണ്ടാം സ്ഥാനത്ത് കുമ്മനം രാജശേഖരനും മൂന്നാം സ്ഥാനത്ത് കെ മുരളീധരനുമാണ്.

അവസാനഘട്ട കണക്കുകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷത്തെപ്പോലും ഞെട്ടിച്ച് 98 സീറ്റുകളില്‍ എല്‍ഡിഎഫ്. മുന്നേറുകയാണ്. തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിൽ പതിമൂന്നിലും എൽഡിഎഫ്‌ ആണ് മുന്നിൽ നിൽക്കുന്നതെന്നത് ശ്രദ്ധേയമാണ്.

Story highlights- V sivankutty leads in nemam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top