തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് മറിച്ചെന്ന് സിപിഐഎം

k babu, m swaraj

തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയകാരണമായെന്ന് അവര്‍ ആരോപിച്ചു.

ഇന്നലെ വൈകുന്നേരം ചേർന്ന മണ്ഡലം കമ്മിറ്റിയിലാണ് പ്രാഥമിക വിലയിരുത്തൽ ഉണ്ടായത്.
തൃപ്പൂണിത്തുറയിൽ ബിജെപി വോട്ടുകൾക്ക് വൻകുറവ് സംഭവിച്ചിട്ടുണ്ടെന്ന് എൽഡിഎഫ് ആരോപിക്കുന്നു. 2016 നെ അപേക്ഷിച്ച് 6087 വോട്ടുകളുടെ കുറവുകൾ ബിജെപിക്ക് ഇത്തവണ ഉണ്ടായിട്ടുണ്ട്. സിപിഐഎമ്മിന് 2537 വോട്ടുകളുടെ വർധനവും.

2016ല്‍ 62346 വോട്ടുകൾ നേടിയ എൽഡിഎഫ് ഇത്തവണ 64883 വോട്ടുകൾ നേടി.എന്നാൽ ബിജെപി ആവട്ടെ 29843 വോട്ടുകള്‍ക്ക് പകരം 23756 വോട്ടുകൾ മാത്രമാണ് നേടിയത്. 6087 വോട്ടിൻ്റെ കുറവ് വന്നു. ബിജെപി വോട്ടുകൾ യുഡിഎഫിന് കച്ചവടം നടത്തിയെന്ന് എന്ന് തൃപ്പൂണിത്തുറ എൽഡിഎഫ് മണ്ഡലം കൺവീനർ സി എൻ സുന്ദരൻ ആരോപിച്ചു.

എം സ്വരാജിന് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത് ഏരൂർ, കച്ചേരിപ്പടി, പള്ളുരുത്തി എന്നീ സ്ഥലങ്ങളിൽ മാത്രമാണ്. തൃപ്പൂണിത്തുറ നഗരത്തിലും കുമ്പളവും മരടും ഇടക്കൊച്ചിയും ബാബുവിന് ഭൂരിപക്ഷം നേടാൻ കഴിഞ്ഞു.

Story Highlights- thrippunithura, m swaraj, k babu,cpim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top