അറസ്റ്റിലായ പ്രതി ഷോക്കേറ്റ് മരിച്ച സംഭവം; ലഹരിമരുന്ന് കടത്തിനും കസ്റ്റഡി മരണത്തിനും കേസെടുത്തു

death

കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. എറണാകുളത്ത് കഞ്ചാവ് കേസില്‍ അറസ്റ്റിലായ രഞ്ജിത്താണ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട ശേഷം ഇലക്ട്രിക് പോസ്റ്റില്‍ കയറി ലൈനില്‍ തല വച്ച് ആത്മഹത്യ ചെയ്തത്.

ഇന്നലെ വൈകിട്ടാണ് നാല് കിലോ കഞ്ചാവുമായി രഞ്ജിത് പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലിനിടെ പൊലീസിന്റെ കണ്ണുവെട്ടിച്ച് ഓടിയ പ്രതി പോസ്റ്റിന് മുകളില്‍ കയറി താഴേക്ക് ചാടുകയായിരുന്നു. കസ്റ്റഡിയിലിരിക്കെ പ്രതി രക്ഷപ്പെട്ടതടക്കമുള്ള സംഭവത്തിലും അസ്വാഭാവിക മരണത്തിലുമാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

Story Highlights- custodial death, arrest, kerala police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top