എല്‍ഡിഎഫിന്റെ വിജയത്തിന് തടസമുണ്ടാക്കാന്‍ ഹീന ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്ന് ജി സുധാകരന്‍

എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് തടസമുണ്ടാക്കാന്‍ ചില ഹീന ശക്തികള്‍ പ്രവര്‍ത്തിച്ചുവെന്ന് ജി സുധാകരന്‍. തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത പോസ്റ്ററുകള്‍ പതിച്ചു. കള്ളക്കേസുകള്‍ നല്‍കാനുള്ള ശ്രമങ്ങളുണ്ടായെന്നും ജി സുധാകരന്‍ പറഞ്ഞു.

രാഷ്ട്രീയ ക്രിമിനലിസം നിറഞ്ഞ വാര്‍ത്തകള്‍ നല്‍കി. നേതൃത്വത്തെ അംഗീകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരാള്‍ക്കും പാര്‍ട്ടിയുടെ ഹൃദയത്തില്‍ സ്ഥാനം ഉണ്ടാകില്ല. അത്തരക്കാര്‍ത്ത് രക്തസാക്ഷികളും പ്രസ്ഥാനവും മാപ്പ് നല്‍കില്ല. തെറ്റു പറ്റിയവര്‍ തിരുത്തി യോജിച്ചു പോകണമെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അമ്പലപ്പുഴയില്‍ വിജയിച്ച എച്ച് സലാമിനെ അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് ജി സുധാകരന്റെ പരാമര്‍ശങ്ങള്‍.

Story Highlights- G sudhakaran, assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top