‘സായിപ്പിന്റെ കയ്യീന്ന് കിട്ടിയതിന്റെ പകുതി എനിക്ക് വേണം’; ചിത്രം സിനിമയിലെ ബാലതാരം ശരൺ കുഴഞ്ഞുവീണ് മരിച്ചു

ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ കുഴഞ്ഞുവീണ് മരിച്ചു. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നുരാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊവിഡ് പരിശോധനാ ഫലം വന്നതിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

പ്രിയദർശന്റെ ‘ചിത്രം’ സിനിമയിൽ ബാലതാരമായി അഭിനയിച്ച ശരണിന്റെ വേഷം ശ്രദ്ധേയമായിരുന്നു. സായിപ്പിന്റെ കയ്യിൽ നിന്നും കിട്ടിയതിന്റെ പകുതി തനിക്ക് കിട്ടണം എന്ന് മോഹൻലാലിനോട് പറയുന്ന ശരണിനെ ചിത്രം കണ്ടവരാരും മറക്കില്ല. എന്നാൽ അഭിനയ രംഗത്ത് പിന്നീട് സജീവമായില്ല ശരൺ.

ശരണിന്റെ വിയോഗത്തിൽ നടൻ മനോജ്.കെ.ജയൻ അനുശോചിച്ചു. ‘മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു.ഒരുപാട് ഓർമകളും കുറേ വിഷമങ്ങളും പങ്കുവച്ചു. ഇത്ര പെട്ടന്ന് യാത്രയാകും എന്നു കരുതിയില്ല’. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സിനിമ, സീരിയൽ മേഖലയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും ശരൺ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ കുടുംബത്തോടൊപ്പം കടയ്ക്കൽ ചിതറയിലായിരുന്നു താമസം.

Story Highlights- chithram movie, child actor saran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top