Advertisement

നന്ദിഗ്രാമില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞോ? [24 fact check]

May 5, 2021
Google News 1 minute Read

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കെതിരെ വ്യാജപ്രചാരണം. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് മമത ബാനര്‍ജിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണം.

നന്ദിഗ്രാമില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞതായാണ് പ്രചരിക്കുന്നത്. നന്ദിഗ്രാമില്‍ 1622 വോട്ടുകള്‍ക്ക് മമത പരാജയപ്പെട്ടിരിക്കുന്നുവെന്നും പഴയ വാക്ക് പാലിക്കാന്‍ തയ്യാറാണോ എന്നും ചോദിച്ചാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്. മമതയുടേയും സുവേന്ദു അധികാരിയുടേയും ഒരുമിച്ചുള്ള പഴയ ചിത്രം ഉള്‍പ്പെടുന്ന പോസ്റ്റ് നിരവധി പേര്‍ പങ്കുവച്ചു. എന്നാല്‍ നന്ദിഗ്രാമില്‍ പരാജയപ്പെട്ടാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞിട്ടില്ല. അത്തരമൊരു പ്രസ്താവന നടത്തിയത് സുവേന്ദു അധികാരിയാണ്. മമത ബാനര്‍ജിയെ 50,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുമെന്നും അല്ലാത്ത പക്ഷം രാഷ്ട്രീയം അവസാനിപ്പിക്കുമെന്നുമായിരുന്നു സുവേന്ദു അധികാരി പറഞ്ഞത്. മമതയ്ക്കെതിരെ 1956 വോട്ടകളുടെ മാത്രം ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി വിജയിച്ചത്.

Story Highlights- fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here