Advertisement

കൊവിഡ്: സംസ്ഥാനത്ത് 12 പ്രധാന ട്രെയിനുകൾ അടക്കം 37 സർവീസുകൾ റദ്ദാക്കി

May 6, 2021
Google News 1 minute Read
train services canceled Kerala

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തു സർവീസ് നടത്തുന്ന 12 പ്രധാനപ്പെട്ട ട്രെയിനുകളടക്കം 37 സർവീസുകൾ റദ്ദാക്കി ദക്ഷിണ റെയിൽവേ 3 മെമു സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.

പാലരുവി, വേണാട്, കണ്ണൂർ ജനശതാബ്ധി, വഞ്ചിനാട്, ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എന്നീ സർവീസുളുണ്ടാവില്ല. ചെന്നൈ – തിരുവനന്തപുരം വീക്ക്ലി, അന്ത്യോദയ, ഏറനാട്, ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി – എറണാകുളം, മംഗലാപുരം – തിരുവനന്തപുരം, നിസാമുദ്ധീൻ – തിരുവനന്തപുരം വീക്ക്ലി തുടങ്ങിയ സർവീസുകളും റദാക്കി. കോഴിക്കോട് ജനശതാബ്ദി അടക്കമുള്ള സർവീസുകൾ തുടരും. ട്രയിൻ റദ്ദാക്കിയതിനു സംസ്ഥാനത്തെ ലോക്ക്ഡൗണുമായി ബന്ധമില്ലെന്നും നേരത്തെ എടുത്ത തീരുമാനമാണെന്നും റെയിൽവേ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെഎസ്ആർടിസി ഇന്നും നാളെയും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും. കർണാടക സർക്കാർ അനുവദിച്ചാൽ അവിടെ നിന്ന് സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് സർവീസ് നടത്താനായി മൂന്ന് ബസുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

ആശുപത്രി ജീവനക്കാർക്കും രോഗികൾക്കുമായി സർവീസ് നടത്താനും പ്രത്യേക കെഎസ്ആർടിസി ബസുകൾ തയ്യാറാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാർ അതാത് സ്ഥലങ്ങളിലെ യൂണിറ്റ് ഓഫീസർമാരുമായി ബന്ധപ്പെട്ടാൽ ആവശ്യമുള്ള സർവീസുകൾ നടത്തും. കെ എസ് ആർടിസി കൺട്രോൾ റൂമിൽ ബന്ധപ്പെട്ടാലും മതിയാവും.

Story Highlights: 37 train services have been canceled in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here