Advertisement

കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കി അമേരിക്ക; തീരുമാനം കമ്പനികളുടെ എതിര്‍പ്പിനെ മറികടന്ന്

May 6, 2021
Google News 1 minute Read
President-elect Joe Biden prepares to revise Trump's policies

കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയില്‍ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ് ഇതേ കുറിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. കൊവിഡിന് എതിരായ നിര്‍ണായക നിമിഷമെന്ന് ഇതേക്കുറിച്ച് ലോകാരോഗ്യ സംഘടന പറഞ്ഞു.

വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ ഇതേക്കുറിച്ച് അമേരിക്കന്‍ പ്രതിനിധി കാതറിന്‍ തായ് സംസാരിച്ചു. കൂടുതല്‍ കമ്പനികള്‍ക്ക് ഇങ്ങനെ വാക്‌സിന്‍ ലോകത്ത് ഉത്പാദിപ്പിക്കാന്‍ സാധിക്കും. പേറ്റന്റ് സംരക്ഷണത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പ്രധാനം മഹാമാരി അവസാനിപ്പിക്കുന്നതിനാണെന്നും അവര്‍ പറഞ്ഞു.

Read Also : കൊവിഡ് അതിതീവ്ര വ്യാപനം; കൂടുതല്‍ ജില്ലകള്‍ ഭാഗികമായി അടച്ചേക്കും

ലോക വ്യാപാര സംഘടന മേധാവി ജനറല്‍ എന്‍ഗോസി ഓകാന്‍ജോ ഇവേയാല വികസിത- വികസ്വര രാജ്യങ്ങളുടെ അംബാസിഡര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. താത്കാലികമായാണ് വാക്സിന്‍ പേറ്റന്‍റില്‍ ഇളവ് നല്‍കുന്നത്. ഇന്ത്യ- ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യം നേരത്തെ തന്നെ ലോക വ്യാപാര സംഘടനയുടെ മുന്‍പില്‍ വച്ചിരുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here