Advertisement

18 മുതല് 45 വയസുവരെയുള്ളവരിൽ മറ്റ് രോഗമുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകും;മുഖ്യമന്ത്രി

May 7, 2021
Google News 0 minutes Read

18 മുതല്‍ 45 വയസുവരെയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും അതിൽ മറ്റ് രോഗമുള്ളവർക്ക് വാക്സിനേഷന് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലോക്‌ഡൗൺ ഘട്ടത്തിൽ അത്യാവശ്യ കാര്യത്തിന് പുറത്ത് പോകേണ്ടവർ പൊലീസിൽ നിന്നും പാസ് വാങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആരോഗ്യ പ്രവർത്തകരുടെ ലഭ്യതയില്ലാതെ വരുമ്പോൾ ആ പ്രയാസം പരിഹരിക്കുന്നതിന് വിദ്യാർഥികൾക്ക് പരിശീലനം നൽകി സന്നദ്ധ പ്രവർത്തനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.രോഗമുള്ളവരുടേയും ക്വാറന്റൈനുകരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാര്ക്കും മുൻഗണന നൽകും.

വാർഡുതല സമിതിക്കാർക്ക് വാർഡിനുള്ളിൽ സഞ്ചരിക്കാൻ പാസ് നൽകും. കേരളത്തിന് പുറത്ത് നിന്നും യാത്ര ചെയ്ത് വരുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം.

ലോക്ഡൗണ് കാലത്ത് തട്ടുകടകൾ തുറക്കരുതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളായ തിങ്കൾ , ബുധൻ , വെള്ളി എന്നിങ്ങനെ ദിവസങ്ങളിൽ പ്രവർത്തിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here