Advertisement

തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് ഉമ്മന്‍ചാണ്ടി

May 7, 2021
1 minute Read

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതികരിച്ച് നേതാക്കള്‍. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണ് പ്രതികരണമറിയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനെന്ന നിലയില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാനുള്ള ആര്‍എസ്എസ് ശ്രമത്തില്‍ വീഴരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights: mullappally ramachandran, oommenchandy, ramesh chennithala, kpcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top