Advertisement

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (08-05-2021)

May 8, 2021
Google News 1 minute Read

118 തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ ചികിത്സാ സൗകര്യമില്ല; വാര്‍ഡ് തല സമിതികളും നിഷ്‌ക്രിയം; തിരുത്തല്‍ വേണമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറ്റിപതിനെട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ കൊവിഡ് ചികിത്സാ സൗകര്യങ്ങളില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആംബുലന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിന് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആംബുലനന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്ക് ആശുപത്രി ഈടാക്കിയത് 24,760 രൂപ; വാര്‍ത്തയായതോടെ പണം തിരികെ നല്‍കി; ട്വന്റിഫോര്‍ ഇംപാക്ട്

എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നല്‍കേണ്ടിവന്നത് 24,760 രൂപ. ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയില്‍ നിന്നുമാണ് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി ഇത്രയും അധികം തുക ഈടാക്കിയത്.

കൊടകര കുഴല്‍പ്പണക്കേസ് പ്രത്യേക സംഘം അന്വേഷിക്കും

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. തൃശൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തിനാണ് അന്വേഷണ ചുമതല. അന്തര്‍സംസ്ഥാന പണമിടപാട് കണ്ടെത്തിയ സാഹചര്യത്തിലാണ് നപടി.

കൊവിഡ് വ്യാപനം; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി

രാജ്യത്തെ ജില്ലകളിലെ കൊവിഡ് വ്യാപനത്തില്‍ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി.

തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

തമിഴ്‌നാട്ടിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മെയ് പത്ത് മുതല്‍ 24 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെ നിരോധനം ഉണ്ടാകും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി.

ഉത്തര്‍പ്രദേശിലെ സഫാരി പാര്‍ക്കില്‍ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ്

ഉത്തര്‍പ്രദേശിലെ ഇറ്റാവാ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ ഇനത്തില്‍പ്പെട്ട മൂന്നും ഒന്‍പതും വയസ് പ്രായമുള്ള സിംഹങ്ങള്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.

കൊവിഡ് പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കമല ഹാരിസ്

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്ന് അവര്‍ പറഞ്ഞു.

Story Highlights: news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here