Advertisement

സമ്പൂർണ ലോക്ക്ഡൗണിനിടെ ബസ് മോഷണം യുവാവ് കോട്ടയത്ത് പിടിയിൽ

May 9, 2021
Google News 0 minutes Read

സമ്പൂർണ ലോക്ക്ഡൗണിനിടെ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി​യി​ല്‍ നി​ന്നും മോ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സു​മായി മു​ങ്ങി​യ യു​വാ​വ് കോ​ട്ട​യ​ത്ത് പി​ടി​യി​ല്‍. ച​ക്കി​ട്ട​പ്പാ​റ സ്വ​ദേ​ശി ബി​നു​പാ​ണ് കു​മ​ര​കം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ബ​സ് മോഷണം പോയത്.

കു​റ്റ്യാ​ടി ബ​സ് സ്റ്റാ​ന്‍​ഡി​ലാ​ണ് ബ​സ് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ത്. മോ​ഷ​ണ വി​വ​രം ആ​രും അ​റി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ കു​മ​ര​ക​ത്തെ ക​വ​നാ​ട്ടി​ന്‍ ക​ര​യി​ല്‍ പൊ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇയാളെ പി​ടി​യി​ലാ​കു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ ബ​സ് മോ​ഷ്ടി​ച്ച​താ​ണെ​ന്ന് ഇ​യാ​ള്‍ സ​മ്മ​തി​ച്ചു. പ്ര​തി​യെ കു​റ്റ്യാ​ടി പൊലീ​സി​ന് കൈ​മാ​റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here