കൊവിഡ്: ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ രണ്ട് പേർ അന്തരിച്ചു

ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ രണ്ട് പേർ കൊവിഡ് ബാധിച്ച് അന്തരിച്ചു. 1980ലെ മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ഹോക്കിയിൽ സ്വർണം നേടിയ ടീമിലെ രണ്ട് അംഗങ്ങളാണ് ഒരു ദിവസം തന്നെ മരണത്തിനു കീഴടങ്ങിയത്. രവീന്ദർ പാൽ സിംഗ് (60), എകെ കൗശിഷ് (66) എന്നിവരാണ് മരിച്ചത്. രവീന്ദർ സിംഗ് പാൽ യുപിയിലും കൗശിഷ് ഡൽഹിയിലും കൊവിഡ് ചികിത്സയിലായിരുന്നു.
രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,03,738 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 4,092 പേർ മരിച്ചു. 37,36,648 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. 24 സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.
കർണാടക, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് ഗുരുതരമായ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം പരിഹരിച്ച് തുടങ്ങിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. ഡൽഹിയിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും.
Story Highlights: Covid two former olympic medalists died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here