ലോക്ക്ഡൗൺ; ഓൺലൈൻ വ്യാപാരം ആരംഭിച്ച് കൺസ്യൂമർ ഫെഡ്

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിൽ അവശ്യസാധനങ്ങളും, മരുന്നുകളും വീട്ടിലെത്തിക്കുന്നതിന് കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിന് തുടക്കമായി. കൺസ്യൂമർഫെഡിന്റെ വെബ് പോർട്ടലിലൂടെയാണ് സാധനങ്ങൾ ഓർഡർ ചെയേണ്ടത്. സംസ്ഥാനത്താദ്യമായി കോഴിക്കോട് നടപ്പാക്കിയ പദ്ധതി ഉടൻ മറ്റ് ജില്ലകളിലും വ്യാപിപ്പിക്കും.
അവശ്യമരുന്നുകളും, മാസ്കും സാനിറ്റൈസറും ഉൾപ്പെടെയുള്ള 10 ഇനങ്ങൾ ഉൾപ്പെടുത്തി കൊറോണ പ്രതിരോധ കിറ്റ് 200 രൂപയ്ക്ക് കൺസ്യൂമർ ഫെഡ് വിപണിയിലെത്തിച്ചിരുന്നു. കൂടാതെ ത്രിവേണി സൂപ്പർമാർക്കറ്റുകളിലെയും, നീതി മെഡിക്കൽ സ്‌റ്റോറുകളിലെയും വാട്സാപ്പ് നമ്പറിൽ ലഭിക്കുന്ന ഓഡറുകൾ ഹോം ഡെലിവറിയായി എത്തിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ഓൺലൈൻ ആയി ഓർഡറുകൾ സ്വീകരിച്ച് നിത്യോപയോഗ സാധനങ്ങൾ വീടുകളിലെത്തിക്കുന്ന സംവിധാനം ആരംഭിക്കുന്നത്.
തുടക്കത്തിൽ കോഴിക്കോട് ജില്ലയിലെ 14 കേന്ദ്രങ്ങളിൽ മാത്രമാണ് വിതരണം നടത്തുക. പിന്നീട് മറ്റ് ജില്ലകളിൽ ആരംഭിനും കൺസ്യൂമർഫെഡ് ഉദ്ദേശിക്കുന്നുണ്ട്. കൺസ്യൂമർഫെഡിന്റെ www.consumerfed.in എന്ന വെബ് പോർട്ടൽ വഴി ത്രിവേണി സൂപ്പർ മാർക്കറ്റിൽ ലഭ്യമായ നിത്യോപയോഗ സാധനങ്ങൾ അതേ വിലക്ക് തന്നെ വീടുകളിലെത്തിക്കുന്നതാണ് സംവിധാനം.
കൊറോണ വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് അവശ്യസാധനങ്ങളും, മരുന്നുകളും വീട്ടിലെത്തിക്കുന്നതിനായി കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരത്തിന് തുടക്കമിട്ടത്. നിത്യോപയോഗ സാധനങ്ങൾ ഈ പോർട്ടൽ വഴി ഓർഡർ ചെയ്‌താൽ എത്രയും വേഗം ഹോം ഡെലിവറി ചെയ്യാനുള്ള സാങ്കേതിക വിദ്യയോടെയാണ് വെബ്പോർട്ടൽ തയ്യാറാക്കിയിട്ടുള്ളത്.
Story Highlights: Lockdown; Consumer Fed starts online business
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here