Advertisement

കൊവിഡ് പോസിറ്റിവിറ്റി റേറ്റ് വര്‍ധന; സംസ്ഥാനത്ത് കടുത്ത നിയന്ത്രണം തുടരുന്നു

May 11, 2021
Google News 1 minute Read
kerala police increases covid protocol violation fine

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് വര്‍ധിക്കുന്നതില്‍ ആശങ്ക. 72 പഞ്ചായത്തുകളില്‍ 50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍, ജില്ലകളില്‍ രോഗികളുടെ എണ്ണം കൂടുന്നു. ഈ ജില്ലകളില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ലോക്ക് ഡൗണ്‍ നാലാം ദിനവും സംസ്ഥാനത്ത് ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലായിടങ്ങളിലും പൊലീസിന്റെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സര്‍വീസ് വിഭാഗങ്ങള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു. അവശ്യഘട്ടത്തില്‍ പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും.

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 27,487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

Story Highlights: covid 19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here