മഹാരാഷ്ട്ര പൊലീസുകാർക്കിടയിൽ കൊവിഡ് ബാധ അതിരൂക്ഷം; കഴിഞ്ഞ ഒരു മാസത്തിനിടെ 6300 കേസുകളും 71 മരണവും

മഹാരാഷ്ട്രയിലെ പൊലീസുകാർക്കിടയിൽ കൊവിഡ് ബാധ അതിരൂക്ഷം. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം പൊലീസുകാർക്കിടയിൽ 6300 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 71 പേർ മരണപ്പെടുകയും ചെയ്തു. സംസ്ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഇപ്പോഴും പൊലീസ് നിയന്ത്രണത്തിലാണ്.
ചൊവ്വാഴ്ച പുലർച്ചെ വരെയുള്ള കണക്കുകൾ പ്രകാരം ആകെ 42,410 കൊവിഡ് കേസുകളാണ് മഹാരാഷ്ട്ര പൊലീസിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ 3208 പേർ ഇപ്പോൾ രോഗബാധിതരാണ്. ആകെ 439 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കഴിഞ്ഞ മാസം 11ന് ആകെ കേസുകളുടെ എണ്ണം 360,89 ആയിരുന്നു. 368 പേരാണ് കഴിഞ്ഞ മാസം വരെ മരണപ്പെട്ടത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,876 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 3,56,082 പേർ ഇന്നലെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ 2,29,92,517 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,90,27,304 പേർ രോഗമുക്തരായി. ആകെ കൊവിഡ് ബാധിച്ച് മരിച്ചത് 2,49,992 പേരാണ്. ഇന്നലെവരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,27,10,066 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. രാജ്യത്ത് നിലവിൽ 37,15,221 പേർ ചികിത്സയിലുണ്ട്.
Story Highlights: Maharashtra Police report over 6,300 cases, 71 deaths in last one month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here