ഡല്‍ഹിക്ക് വാക്‌സിന്‍ നല്‍കാന്‍ ഭാരത് ബയോടെക് തയാറായില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

പ്രമുഖ കോവാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഡൽഹിക്ക് വാക്സിൻ നൽകാൻ തയാറായില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വാക്സിൻ വിതരണത്തിൽ കേന്ദ്രത്തിന്റെ പിടിപ്പുകേടാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളും വാക്സിന്റെ ലഭ്യതക്കുറവും ചൂണ്ടിക്കാട്ടിയാണ് ഭാരത് ബയോടെക് വാക്സിൻ നൽകാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
8-44 വയസുള്ളവര്‍ക്കായി 1.34 കോടി ഡോസ് വാക്‌സിനാണ് ഡല്‍ഹി ആവശ്യപ്പെട്ടത്. എന്നാല്‍ മേയില്‍ കേന്ദ്രം അനുവദിച്ചത് 3.5 ലക്ഷം ഡോസ് മാത്രമാണ്. കേന്ദ്രത്തിന്റെ അനുമതി കൂടാതെ വാക്‌സിന്‍ നല്‍കാന്‍ കഴിയില്ലെന്നാണു ഭാരത് ബയോടെക് പറയുന്നത്. വാക്‌സിന്‍ കയറ്റുമതി എത്രയും പെട്ടെന്ന് കേന്ദ്രം അവസാനിപ്പിക്കണമെന്നും വാക്‌സിന്‍ ഫോര്‍മുല മറ്റു കമ്പനികള്‍ക്കു നല്‍കണമെന്നും മനീഷ് സിസോദിയ ആവശ്യപ്പെട്ടു.
അതേസമയം തങ്ങളുടെ ഉദ്ദേശ ലക്ഷ്യത്തെ ചില സംസ്ഥാനങ്ങൾ ചോദ്യം ചെയ്യുന്നത് ഹൃദയഭേതകമാണെന്ന് ഭാരത് ബയോടെക് പ്രതികരിച്ചു.
Story Highlights: Bharat biotech has refused to supply covaxin alleges Delhi government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here