ഇന്ത്യക്ക് കുവൈത്തിന്‍റെ 100 മെട്രിക് ടൺ ഓക്സിജൻ സഹായം; ഓക്സിജന്‍ മംഗളൂരു തുറമുഖത്ത് എത്തി

ഓക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് കുവൈത്തിന്റെ ഓക്സിജൻ സഹായം. 100 മെട്രിക്ക് ടണ്ണിലേറെ ഓക്സിജൻ നാവികസേനയുടെ കപ്പലുകളിലാണ് മംഗളൂരു തുറമുഖത്ത് എത്തിയത്. ഓക്സിജൻ ക്ഷാമത്തിൽ വലയുന്ന ഇന്ത്യക്കാണ് കുവൈത്ത് സഹായം നൽകിയത്.
നാവിക സേനയുടെ ഐ.എന്‍.എസ്. കൊച്ചി, ഐ.എന്‍.എസ്. ടബാര്‍ എന്നീ കപ്പലുകളിലാണ് ഓക്സിജന്‍ മംഗളൂരുവില്‍ എത്തിയത്. കൊച്ചിയില്‍ 20 മെട്രിക് ടണ്‍ വീതമുള്ള മൂന്ന് കണ്ടെയ്നറുകളും സിലിണ്ടറുകളില്‍ 40 ടണ്‍ ഓക്സിജനുമാണ് എത്തിയത്. കൂടാതെ 10 ലീറ്ററിന്‍റെ ഹൈ ഫ്ലോ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ രണ്ടെണ്ണവും എത്തി. ഐ.എന്‍.എസ്. ടബാറില്‍ 20 മെട്രിക് ടണ്‍ വീതമുള്ള രണ്ട് കണ്ടെയ്നറുകളും അടിയന്തിര ഉപയോഗത്തിന് സിലിണ്ടറില്‍ 30 ടണ്‍ ഓക്സിജനുമാണ് എത്തിച്ചത്. കുവൈത്ത് സര്‍ക്കാര്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് സഹായം നൽകിയത്.
Story Highlights: Covid 19 crisis- liquid medical oxygen cylinders from Kuwait
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here