Advertisement

നടി കങ്കണ റണാവത്തിന്‍റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍

May 13, 2021
1 minute Read

നടി കങ്കണ റണാവത്തിന്‍റെ വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇസ്രായേല്‍ ഫലസ്തീന്‍ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി സ്റ്റോറികളാണ് കങ്കണ ഷെയര്‍ ചെയ്തത്.എന്നാൽ തനിക്കെതിരെ ഉയര്‍ന്നുവന്ന ഒരു ട്വീറ്റ് കങ്കണ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തതിന് ശേഷമാണ് പഠാന്‍ കങ്കണക്കെതിരെ രംഗത്തെത്തിയത്. ട്വിറ്റര്‍ അക്കൌണ്ട് സസ്പെന്‍റ് ആയതിന് ശേഷം തന്‍റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് കങ്കണ നിലപാടുകള്‍ പങ്കുവെക്കുന്നത്.

ഇസ്രായേല്‍ സൈന്യം നടത്തുന്ന ക്രൂരതകളെ ഒരിക്കലും പിന്തുണക്കില്ല എന്ന് ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് എല്ലാം തുടക്കമാവുന്നത്. ‘നിങ്ങളില്‍ മാനവികതയുടെ ഒരു ചെറു കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ ഗസ്സയില്‍ നടക്കുന്ന കാര്യങ്ങളെ അനുകൂലിക്കുകയില്ല.’ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. പലസ്തീനെ അനുകൂലിച്ച്‌ പഠാന്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെ ഒരുകൂട്ടം ആളുകള്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തി.

തന്‍റെ ട്വീറ്റുകള്‍ ഒന്നുകില്‍ മനുഷ്യരാശിക്ക് വേണ്ടിയോ രാജ്യത്തുള്ളവര്‍ക്ക് വേണ്ടിയോ ആയിരിക്കുമെന്ന് ഇര്‍ഫാന്‍ പറഞ്ഞു. ‘ഇന്ത്യയെ ഏറ്റവും ഉയര്‍ന്ന നിലയില്‍ പ്രതിനിധീകരിച്ച ഒരാളെന്ന നിലയില്‍ എന്‍റെ ട്വീറ്റുകള്‍ മാനവികതക്കോ രാജ്യത്തിനോ വേണ്ടിയാണ്. നേരെമറിച്ച്‌, വെറുപ്പ് പ്രചരിപ്പിക്കുന്നതിലൂടെ കങ്കണയെപ്പോലുള്ളവരുടെ അക്കൌണ്ടുകള്‍ പൂട്ടിപ്പോകേണ്ടി വരുന്നു.’ ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top