Advertisement

സെൻട്രൽ വിസ്ത നിർമാണ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്

May 13, 2021
Google News 0 minutes Read

പ്രധാനമന്ത്രിയുടെ വസതിയുൾപ്പെട്ട സെൻട്രൽ വിസ്ത നിർമാണത്തിൻറെ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്ക്. നിർമാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ബോർഡ് സ്ഥാപിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാക്കുന്നതിനിടെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിൽ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നതിന് പിന്നാലെയാണ് ചിത്രീകരണത്തിന് നിരോധനം ഏർപ്പെടുത്തിയത്.

അതേസമയം, ദ്യശ്യങ്ങൾ പകർത്തുന്നതിനിടെ മാധ്യമപ്രവർത്തകയെ നിർമാണ പ്രവർത്തകർ തടയുന്ന ചിത്രങ്ങൾ ദി ക്വിന്റ് പുറത്തുവിട്ടു. നിർമാണത്തിനെത്തിയ തൊഴിലാളികൾ സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് കഴിയുന്നതെന്നും ക്വിന്റ് റിപ്പോർട്ട് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here