പൊലീസ് നടപടികളെ ഭയന്ന് പിന്നോട്ടില്ല ; ബി.വി.ശ്രീനിവാസിനെ ചോദ്യം ചെയ്ത് ഡൽഹി പൊലീസ്

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെ ഡൽഹി പൊലീസിൻ്റെ ക്രൈംബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കണമെന്ന് ബി.വി.ശ്രീനിവാസിനോട് പൊലീസ് ആവശ്യപ്പെട്ടു.
പൊലീസ് നടപടിയിൽ ഭയന്ന് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു. തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നും ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവനെ രക്ഷിക്കാൻ സാധിക്കുമെന്നും ബി.വി.ശ്രീനിവാസ് പറഞ്ഞു.
അതേസമയം, പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും കോൺഗ്രസ് വക്താവ് സുർജേ വാലയും വ്യക്തമാക്കി.
Story Highlights: Delhi Police questions Congress’s B V Srinivas on Covid-19 material supply
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here