Advertisement

ടൗട്ടെ ചുഴലിക്കാറ്റ് ;സംസ്ഥാനത്ത് ഇതുവരെ തുറന്നത് 56 ക്യാംപുകൾ

May 15, 2021
Google News 1 minute Read

ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 56 ക്യാമ്പുകൾ തുറന്നു. ക്യാമ്പുകൾക്കായി 3071 കെട്ടിടങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത്. 371 കുടുംബങ്ങളിലെ 1405 ആൾക്കാരെ മാറ്റി പാർപ്പിച്ചു.

എറണാകുളത്ത് 15 ക്യാമ്പുകളും , തിരുവനന്തപുരത്ത് 14 ക്യാമ്പുകളും ആണ് പ്രവർത്തിക്കുന്നത്. ഇതിൽ എറണാകുളത്ത് റെഡ് അലേർട്ടും, തിരുവനന്തപുരത്ത് ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

നിലവിൽ സംസ്ഥാനത്തെ ഒൻപത് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേർട്ട് . ലക്ഷദ്വീപിലും റെഡ് അലേർട്ടുണ്ട് . മറ്റു ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീരദേശത്തും മലയോരത്തും താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിന്‍റെ തീരദേശമേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ കടലേറ്റമാണ് അനുഭവപ്പെടുന്നത്. ഇടുക്കിയിൽ രാത്രിയാത്രാ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.

Story Highlights: Tauktae cyclone kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here