‘അറസ്റ്റ് മീ’ ക്യാംപെയ്നുമായി പ്രതിപക്ഷം; ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പോസ്റ്റർ പതിപ്പിച്ച 17 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ധൈര്യമുണ്ടെങ്കിൽ തന്നെയും അറസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാവ് പവൻ ഖേരയും സമാന പോസ്റ്റുമായി രംഗത്തെത്തി. ‘പ്രധാനമന്ത്രിയോട് വാക്സിനെപ്പറ്റി ചോദിച്ചാൽ അറസ്റ്റ് ചെയ്യുമെങ്കിൽ എന്നെയും അറസ്റ്റ് ചെയ്യൂ. ഞാൻ നിങ്ങളെ വെല്ലുവിളിക്കുകയാണ് മിസ്റ്റർ പ്രധാനമന്ത്രി’, എന്നായിരുന്നു പവൻ ഖേര പറഞ്ഞത്. പിന്നാലെ കൂടുതൽ പ്രതിപക്ഷ നേതാക്കളും വെല്ലുവിളിയുമായി എത്തി.
കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിക്കും സർക്കാരിനും ഉണ്ടായ പരാജയം ചൂണ്ടിക്കാട്ടി ഡൽഹിയിൽ നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നത്’ എന്നായിരുന്നു ഇതിൽ ചില പോസ്റ്ററുകൾ. ഇതിനെ തുടർന്ന് ഡൽഹി പൊലീസ് വ്യാപകമായി കേസെടുക്കുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ 21 കേസുകൾ രജിസ്റ്റർ ചെയ്തതായും കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്ന
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here