Advertisement

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ : തീരുമാനം ജൂൺ ആദ്യവാരം

May 17, 2021
Google News 1 minute Read
ICSE 10th 12th board exam result today

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം ജൂൺ ആദ്യവാരം ഉണ്ടാകും. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്താൻനാകുമെന്നാണ്കും പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ന് ചേർന്ന യോ​ഗത്തിലാണ് പുതിയ തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ നേരത്തെ മാറ്റിവച്ച പരീക്ഷയുടെ കാര്യത്തിലാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടന്നത്. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

സുപ്രിംകോടതി നിര്‍ദേശിച്ചത് പോലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇനിയും സമയം എറെ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് ചര്‍ച്ച നീങ്ങിയത്. മാത്രമല്ല പരീക്ഷാഫലം വൈകുന്നത് വിദേശ യൂണിവേഴ്‌സിറ്റികളിലടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തടസമാകും. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലും ആണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടല്‍.

സിബിഎസ്ഇ പരീക്ഷ മാറ്റാത്തതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ രം​ഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. പ്രധാനമന്ത്രിക്ക് രക്ഷിതാക്കൾ കത്തയച്ചു.

Story Highlights: cbse 12th exam decision in june

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here