Advertisement

‘എല്ലാവരും അവളുടെ പാതകൾ പിന്തുടരണം’: വിജയകരമായ പ്രകൃതിദത്ത കൃഷിക്ക് അനന്തപുർ സ്ത്രീക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം

May 17, 2021
Google News 1 minute Read

മണ്ണ് എന്നത് ജീവൻറെ ഗർഭപത്രമാണ്. അശാസ്ത്രീയമായ കൃഷി രീതികളും രാസവള-രാസകീടനാശിനി പ്രയോഗങ്ങൾക്കൊണ്ടും മണ്ണിൻറെ ജീവൻ ഇല്ലാതാക്കുന്ന പ്രവർത്തികളാണ് നാം കണ്ടു വരുന്നത്. അതിനൊക്കെ വിരാമമിട്ടുക്കൊണ്ട് പ്രകൃതിദത്ത കൃഷിയുടെ പ്രസക്തി വിളിച്ചു പറയുകയാണ് ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലെ കർഷകയായ വണ്ണുരമ്മ.

രാസവളങ്ങളും രാസ കീടനാശിനികളും ഉപയോഗിക്കുന്ന രീതിയോട് വിട പറഞ്ഞ് പ്രകൃതിദത്ത കൃഷിയുടെ പ്രചാരകയാവുന്ന വണ്ണുരമ്മ അനന്തപുരിൽ സൃഷ്ടിച്ചതൊരു അനുകരണീയ മാതൃക.
മണ്ണും വെള്ളവും വായും കീഴടക്കിയ രാസവള, കീടനാശിനി പ്രയോഗങ്ങളോട് കൃഷി രീതികളോട് വിട പറഞ്ഞ് പ്രകൃതിദത്ത കൃഷിരീതികൾ ഉപയോഗിച്ച് പച്ചക്കറികളും മറ്റ് വിളകളും കൃഷി ചെയ്ത ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ നിന്നുള്ള വനിതാ കർഷകയായ വണ്ണുരമ്മയെ തേടിയെത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസകൾ. കിസാൻ പദ്ധതി പ്രകാരമുള്ള ധനസഹായം നൽകുന്നതിനിടെ കർഷകരുമായുള്ള ആശയവിനിമയത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വണ്ണുരമ്മയെ പ്രശംസിച്ചത്.

അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്ന ആന്ധ്രപ്രദേശിലെ മറ്റ് കൃഷിയിടങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നതാണ് വണ്ണുരമ്മയുടെ കൃഷിയിടം.
വണ്ണുരമ്മ അനന്തപുരിനും, പ്രകൃതിദത്ത കൃഷിയിൽ ഇന്ത്യക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുമായുള്ള സംസാരത്തിനിടയിൽ അഭിപ്രായപ്പെട്ടു. “ഒരു ദലിത് വനിതാ കർഷക പ്രകൃതിദത്ത കൃഷിയിലൂടെ തൻ്റെ വരുമാനം നാലിരട്ടിയായി ഉയർത്തി. രാജ്യത്തെ എല്ലാ ജനങ്ങളും അവരുടെ മാതൃക പിന്തുടരുകയാണെങ്കിൽ രാജ്യം മുഴുവൻ അഭിവൃദ്ധി പ്രാപിക്കുമെന്ന്” പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.


പ്രധാനമന്ത്രിയുമായുള്ള ആശയവിനിമയത്തിൽ വണ്ണുരമ്മ ഒരു ചെറുകിട കർഷകയായി സ്വയം പരിചയപ്പെടുത്തി. സംസ്ഥാന സർക്കാർ നൽകിയ നാല് ഏക്കർ ഭൂമിയിലാണ് അവർ കൃഷി ചെയ്ത് വരുന്നത്. പത്ത് വർഷത്തോളം വരണ്ടു കിടന്ന ഭൂമിയാണ് അവർക്ക് കൃഷി ചെയ്യാനായി നൽകിയിരുന്നത്, എന്നാൽ അവരുടെ പ്രകൃതിദത്ത കൃഷി രീതിയിലൂടെ ആ മണ്ണ് വീണ്ടും ഫലഭൂയിഷ്ഠമായി.


“ഞാൻ രണ്ട് ഏക്കറിൽ പ്രകൃതി കൃഷി ഉപയോഗിക്കുകയും ഒരു ഏക്കറിൽ മൂന്ന് വിളകൾ കൃഷി ചെയ്യുകയും ചെയ്തു. മില്ലറ്റ്, നിലക്കടല, പച്ചക്കറി എന്നിവ എൻറെ ഭൂമിയിൽ കൃഷി ചെയ്തു. മൂന്ന് വിളകൾക്ക് 27,000 രൂപ നിക്ഷേപിക്കുകയും ഏക്കറിന് 1.07 ലക്ഷം രൂപ സമ്പാദിക്കുകയും ചെയ്തുവെന്ന്,” വണ്ണുരമ്മ വിശദീകരിച്ചു.


വരൾച്ചബാധിത പ്രദേശമായ അനന്തപുരിൽ വളരെ കുറഞ്ഞ മഴയാണ് ലഭിക്കുന്നതെന്നും അവർ പരാമർശിച്ചു. അതിനാൽ, തന്റെ ഭൂമി വികസിപ്പിക്കുന്നതിനായി അവർ പ്രകൃതിദത്ത കൃഷി സ്വീകരിച്ചു. “ഞാൻ ഒരു പട്ടികജാതി സ്ത്രീയാണ്, ഞങ്ങളുടെ ഗ്രാമത്തിന് പുറമെ 170 ആദിവാസി സ്ത്രീകൾ താമസിക്കുന്ന ഒരു ഗോത്രഗ്രാമമുണ്ട്. ഞാൻ അവർക്ക് പ്രകൃതി കൃഷി പഠിപ്പിച്ചു, അത് ഏറ്റെടുക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന്,” വണ്ണുരമ്മ പറഞ്ഞു.
ഇതിന് മറുപടിയായി പ്രധാനമന്ത്രി മോദി വണ്ണുരമ്മ മറ്റുള്ളവർക്ക് ഒരു പ്രചോദനമാണെന്ന് പറഞ്ഞു, അതുപോലെ തന്നെ അവരുടെ പ്രവർത്തനത്തിന് അദ്ദേഹം അഭിവാദ്യം അർപ്പിക്കുകയും ചെയ്തു.


ഇതിനുപുറമെ ജില്ലാ കളക്ടർ ഗാന്ധം ചന്ദ്രുഡു വണ്ണുരമ്മയുടെ പ്രവർത്തനത്തെ അഭിനന്ദിച്ചു. എല്ലാവരും അവളുടെ പാതകൾ പിന്തുടരുകയാണെങ്കിൽ അനന്തപുർ ഒരു ഹരിത ദേശമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
“വണ്ണുരമ്മയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടുവെങ്കിലും അവർക്ക് ഒരിക്കലും ധൈര്യം നഷ്ടപ്പെട്ടിട്ടില്ല. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഒരാൾക്ക് എല്ലാം ചെയ്യാൻ കഴിയുമെന്ന് നാലു കുട്ടികളുടെ അമ്മയായ വണ്ണുരമ്മ തെളിയിച്ചിട്ടുണ്ടെന്ന്” ചന്ദ്രുഡു കൂട്ടിച്ചേർത്തു.
കേൾക്കുമ്പോൾ അവിശ്വസനീയമെന്നു തോന്നുമെങ്കിലും വണ്ണുരമ്മയും അവരുടെ കൃഷിയിടവും ഏവർക്കും എന്നുമൊരു പ്രചോദനമായി നിലകൊള്ളും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here