Advertisement

സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി

May 18, 2021
Google News 1 minute Read
cpi ministers allotted departments

സിപിഐ മന്ത്രിമാരുടെ വകുപ്പുകളിൽ ഏകദേശ ധാരണയായി. കെ രാജന് റവന്യു വകുപ്പ് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പി പ്രസാദിന് കൃഷി വകുപ്പ് പരിഗണനയിൽ.
ജി ആർ അനിൽ ഭക്ഷ്യമന്ത്രി ആയേക്കും. വനം വകുപ്പ് വിട്ട് നൽകിയാൽ പകരം ലഭിക്കുന്നത് ജെ ചിഞ്ചുറാണിക്കായിരിക്കും.

ഇത്തവണത്തെ പിണറായി മന്ത്രിസഭയിൽ സി.പി.ഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളാണ്. ഒരു ടേം വ്യവസ്ഥ നടപ്പാക്കിയതിനാല്‍ ഇ.ചന്ദ്രശേഖരനെ ഒഴിവാക്കി.

സംഘടനാതലത്തില്‍ പ്രവര്‍ത്തന പരിചയവും അനുഭവസമ്പത്തുമുള്ള പി.പ്രസാദ്, കെ.രാജന്‍, ചിഞ്ചു റാണി, ജി.ആര്‍.അനില്‍ എന്നിവരാണ് മന്ത്രിമാര്‍. പിളര്‍പ്പിനുശേഷം ഇതാദ്യമായാണ് സി.പി.ഐ ഒരു വനിതയെ മന്ത്രിയാക്കുന്നത്. അടൂരില്‍ നിന്നുള്ള ചിറ്റയം ഗോപകുമാറാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. ഇ.ചന്ദ്രശേഖരന്‍ നിയമസഭാ കക്ഷി നേതാവും പി.എസ്.സുപാല്‍ നിയമസഭാ കക്ഷി സെക്രട്ടറിയുമാകും. ഇ.കെ.വിജയനാണ് പാര്‍ട്ടിയുടെ വിപ്പ്.

Story Highlights: cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here