ശ്വാസതടസ്സം: നടന്‍ വിജയ്‍കാന്ത് ആശുപത്രിയില്‍
തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്‍കാന്ത് ആശുപത്രിയില്‍. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നുണ്ടായിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. അതിന്‍റെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു.വിജയകാന്തിന്‍റെ ആരോഗ്യനില ഒരുപറ്റം ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ള വിവരം. സ്ഥിരമായുള്ള പരിശോധനയുടെ ഭാഗമായാണ് ഈ ആശുപത്രി വാസമെന്ന പ്രതികരണമാണ് അദ്ദേഹത്തിന്‍റെ പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here