Advertisement

ആൻഡ്രോയിഡ് 12 ബീറ്റ അവതരിപ്പിച്ചു; ലഭ്യമാകുന്ന ഫോണുകളുടെ പട്ടിക പുറത്ത്

May 20, 2021
Google News 2 minutes Read
android 12 beta launched in selected phones

ആൻഡ്രോയിഡ് 12 ബീറ്റ പുറത്തിറക്കി. പുതിയ യൂസർ ഇന്റർഫേയ്സും കൂടുതൽ സുരക്ഷ നൽകുന്ന പ്രൈവസി സെറ്റിം​ഗ്സുമാണ് അപ്ഡേറ്റിലെ പ്രധാന ആകർഷണം. നിശ്ചിത മൊബൈൽ ഫോണുകളിൽ മാത്രമേ ആൻഡ്രോയ്ഡിന്റെ ഈ വേർഷൻ ലഭ്യമാവുകയുള്ളു.

​ഗൂ​ഗിൾ പിക്സൽ 3, പിക്സൽ 3 എക്സ് എൽ, പിക്സൽ 3എ, പിക്സൽ 3എ എക്സ് എൽ, പിക്സൽ4, പിക്സൽ 4 എക്സ് എൽ, പിക്സൽ 4എ പിക്സൽ 4എ 5ജി, പിക്സൽ 5 എന്നീ ഫോണുകളിൽ ആൻഡ്രോയ്ഡ് 12 ലഭ്യമാണ്. ഈ ഫോണുകളിൽ ഈ ആൻഡ്ര്യോഡ് വേർഷൻ ഇൻസ്റ്റോൾ‌ ചെയ്യണമെങ്കിൽ ആദ്യം ഡിവൈസ് എൻറോൾ ചെയ്യണം. ഇതിന് ശേഷം സെറ്റിം​ഗ്സ്- സിസ്റ്റം-സിസ്റ്റം അപ്ഡേറ്റ്- ചെക്ക് ഫോർ അപ്ഡേറ്റ് -ഇങ്ങനെ ചെയ്താൽ അപ്ഡേറ്റ് ലഭ്യമാകും.

ആൻഡ്രോയ്ഡ് 12 ഡെവലപ്പർ പ്രിവ്യു പ്രോ​ഗ്രാമിന്റെ ഭാ​ഗമായ ചില ഫോണുകളിൽ ആൻഡ്രോയ്ഡ് 12 ബീറ്റ ലഭിക്കും. അസ്യൂസ് സെൻ ഫോൺ 8, വൺ പ്ലസ് 9 പ്രോ, ഒപ്പോ ഫൈൻഡ് എക്സ് 3 പ്രോ, ടിസിഎൽ 20 പ്രോ 5ജി,ടെക്കനോ കാമോൺ 17, എംഐ 11, എംഐ 11 അൾട്ര, എംഐ 11ഐ, എംഐ 11 എക്സ് പ്രോ, റിയൽമി ജിടി എന്നിവയാണ് ആൻഡ്രോയ്ഡിന്റെ ഈ വേർഷൻ ലഭ്യമാകുന്ന മറ്റ് മൊബൈലുകൾ.

Story Highlights: android 12 beta launched in selected phones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here